പാലാ: ടൗൺ കപ്പേളയിലെ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനോടനുബന്ധിച്ച്, ഇന്ന് വൈകിട്ട് 5 മുതൽ രാത്രി 11 വരെ പാലാ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

1)കോട്ടയം ഭാഗത്തുനിന്നു വൈക്കം, പാലാ, രാമപുരം, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ പുലിയന്നൂർ ജംഗ്ഷനിൽ നിന്നു പാലാ ബൈപ്പാസ് വഴി യാത്ര ചെയ്ത് ആർ.വി ജംഗ്ഷനിൽ നിന്നു ഇടത്ത് തിരിഞ്ഞ് വൈ്ക്കത്തിനും, സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് രാമപുരത്തിനും, കിഴതടിയൂർ ജംഗ്ഷൻ വഴി തൊടുപുഴയ്ക്കും, കിഴതടിയൂർ ജംഗ്ഷൻ- പ്രവിത്താനം ജംഗ്ഷൻ വഴി ഭരണങ്ങാനം ജംഗ്ഷനിലെത്തി ഈരാറ്റുപേട്ട ഭാഗത്തേയ്ക്കും പോകേണ്ടതാണ്. പൊൻകുന്നം ഭാഗത്തേയ്ക്കു് പോകേണ്ട വാഹനങ്ങൾ മുത്തോലി ജംഗ്ഷനിൽ നിന്നും, മുത്തോലി കടവ്, പന്തത്തല, കൂമ്പാനി വഴി പാലാ- പൊൻകുന്നം റോഡിലെത്തി പൊൻകുന്നം ഭാഗത്തേയ്ക്കു പോകേണ്ടതാണ്.

2) പൊൻകുന്നം ഭാഗത്തു നിന്നു, കോട്ടയം, വൈയ്ക്കം, രാമപുരം, ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ 12ാം മൈൽ ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ്, കടപ്പാട്ടൂർ ബൈപ്പാസ് വഴി കടപ്പാട്ടൂർ ജംഗ്ഷനിൽ എത്തി, കോട്ടയത്തിനും, പാലാ ബൈപ്പാസിലൂടെ വൈയ്ക്കം, രാമപുരം ഭാഗത്തേയ്ക്കും പോകേണ്ടതാണ്. തൊടുപുഴ, ഈരാറ്റുപേട്ട, ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ പൈകയിൽ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ്, ഇടമറ്റം വഴി ഭരണങ്ങാനത്തെത്തി ഈരാറ്റുപേട്ടയ്ക്കും, തൊടുപുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ഭരണങ്ങാനം ജംഗ്ഷനിൽ നിന്നും ചൂണ്ടച്ചേരി വഴി, പ്രവിത്താനത്തെത്തിയും പോകേണ്ടതാണ്.

3)ഈരാറ്റുപേട്ട ഭാഗത്തു നിന്നു, പൊൻകുന്നം, കോട്ടയം, വൈയ്ക്കം, രാമപുരം എന്നീ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ, ഭരണങ്ങാനം ജംഗഷനിൽ നിന്ന് തിരിഞ്ഞ്, ഇടമറ്റം വഴി 12ാം മൈൽ ജംഗ്ഷനിലെത്തി പൊൻകുന്നത്തിനും, 12ാം മൈൽ ജംഗ്ഷനിൽ നിന്നു കടപ്പാട്ടുർ ബൈപ്പാസ് വഴി, കടപ്പാട്ടൂർ ജംഗ്ഷനിൽ എത്തി കോട്ടയത്തിനും, പുലിയന്നൂർ ജംഗ്ഷനിലെത്തി, പാലാ ബൈപ്പാസിലൂടെ വൈയ്ക്കം, രാമപുരം ഭാഗത്തേയ്ക്കും പോകേണ്ടതാണ്.
4)തൊടുപുഴ ഭാഗത്തു നിന്നു കോട്ടയം, വൈക്കം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ, സിവിൽ സ്റ്റേഷൻ ജംഗ്ഷനിലെത്തി രാമപുരം റോഡേ മുണ്ടുപാലം, പേണ്ടാനംവയൽ വഴി, നെല്ലിയാനിയിലെത്തി വൈയ്ക്കം ഭാഗത്തേയ്ക്കും, കോട്ടയം ഭാഗത്തേയ്ക്കുളള പാലാ ബൈപ്പാസിലൂടെ പുലിയന്നൂർ ജംഗ്ഷനിലെത്തി പോകേണ്ടതാണ്.
5)രാമപുരം ഭാഗത്തു നിന്നു കോട്ടയം, മരങ്ങാട്ടുപിള്ളി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ മുണ്ടുപാലം ജംഗ്ഷൻ, പേണ്ടാനംവയൽ വഴി നെല്ലിയാനിയിൽ എത്തി, മരങ്ങാട്ടുപിള്ളി ഭാഗത്തേയ്ക്കും, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നെല്ലിയാനിയിൽ നിന്നു വലത്ത് തിരിഞ്ഞ് പാലാ ബൈപ്പാസിലൂടെ കോട്ടയം ഭാഗത്തേയ്ക്കും പോകേണ്ടതാണ്. പൊൻകുന്നം, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ, സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും, ഇടത്ത് തിരിഞ്ഞ് കിഴതടിയൂർ ജംഗ്ഷൻ വഴി തൊടുപുഴയ്ക്കും, കിഴതടിയൂർ ജംഗ്ഷൻ, പ്രവിത്താനം ജംഗ്ഷൻ വഴി ഭരണങ്ങാനം ജംഗ്ഷനിലെത്തി ഈരാറ്റുപേട്ട ഭാഗത്തേയ്ക്കും പോകേണ്ടതാണ്.
6)വൈക്കം ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വളളിച്ചിറതാമരക്കുളം ഭാഗത്തുനിന്നും വലത്ത് തിരിഞ്ഞ് പടിഞ്ഞാറ്റിൻകര, ആണ്ടൂർകവല വഴി പോകണം.
രാമപുരം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ, ആർ. വി ജംഗ്ഷനിൽ നിന്നും പാലാ ബൈപ്പാസ് വഴി സിവിൽ സ്റ്റേഷൻ ജംഗ്ഷനിലെത്തി രാമപുരം, തൊടുപുഴ ഭാഗത്തേയ്ക്കും, ഈരാറ്റുപേട്ട, പൊൻകുന്നം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ പാലാ ബൈപ്പാസ് വഴി തൊടുപുഴ റോഡ് പ്രവിത്താനം ജംഗ്ഷനിലെത്തി, വലത്ത് തിരിഞ്ഞ് ഭരണങ്ങാനത്തെത്തി ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകേണ്ടതാണ്. പാലാ ബൈപ്പാസിൽ, മരിയൻ ജംഗ്ഷൻ മുതൽ ആർ.വി ജംഗ്ഷൻ വരെയുളള ഇരുസൈഡുകളിലും, ആർ.വി ജംഗ്ഷൻ മുതൽ കിഴതടിയൂർ ജംഗ്ഷൻ വരെ ഒരു സൈഡിലും പാർക്കിംഗ് പാടില്ല.