മേവട : എസ്.എൻ.ഡി.പി യോഗം 1011 -ാം നമ്പർ മേവട ശാഖയിലെ വയൽവാരം കുടുംബയോഗം വെള്ളിയേപ്പള്ളി കളപ്പുരത്താഴെ വിജയകുമാറിന്റെ വസതിയിൽ ഇന്ന് 2 ന് നടക്കും. ചന്ദ്രമതി ടീച്ചർ ഉദ്ഘാടനം ചെയ്യും. ചെയർമാൻ സിബി ചിന്നൂസ് അദ്ധ്യക്ഷത വഹിക്കും. രക്ഷാധികാരി സുധാകരൻ വെള്ളിയേപ്പള്ളി, കൺവീനർ മനോജ്, ഗിരിജ മോഹനൻ, സുജാത ഷാജി തുടങ്ങിയവർ പ്രസംഗിക്കും. കോട്ടയം മായ സജീവ് മുഖ്യപ്രഭാഷണം നടത്തും.