ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ 10 ന് കാർത്തിക പൊങ്കാല നടക്കും. രാവിലെ 8.30ന് പൊങ്കാല അടുപ്പിലേക്ക് മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി അഗ്‌നി പകരും. 10.30 ന് പൊങ്കാല സമർപ്പണം. 11.30 ന് പ്രസന്ന പൂജ, 12.45ന് പ്രസാദമൂട്ട്. വൈകിട്ട് 6.30 ന് കാണിക്ക മണ്ഡപം ജംഗ്ഷനിൽ നിന്നു നാരങ്ങാ വിളക്ക് ഘോഷയാത്ര. തുടർന്ന് കാർത്തിക വിളക്ക്, ദീപാരാധന. രാത്രി 7 മുതൽ പാലക്കാട്ടുമല വിശ്വകലാസമിതി ഭജൻസ് അവതരിപ്പിക്കുന്ന ഭജനാമൃതം.