mgu

കോട്ടയം : പ്രകൃതിദത്ത പോളിമറുകളുടെ ഉപയോഗവും ഗവേഷണസാദ്ധ്യതകളും ചർച്ച ചെയ്യുന്ന രാജ്യാന്തര സെമിനാറിന് മഹാത്മാ ഗാന്ധി സർവകലാശാലയിൽ തുടക്കമായി. സ്‌കൂൾ ഒഫ് എനർജി മെറ്റീരിയൽസും ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയും റഷ്യയിലെ സൈബീരിയൻ ഫെഡറൽ സർവകലാശാലയും അലഹബാദ് ഇന്റർനാഷണൽ അക്കാഡമി ഒഫ് ഫിസിക്കൽ സയൻസും ബ്രസീലിലെ റിയോ ഡി ജനീറോ ഫെഡറൽ സർവകലാശാലയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സ്‌കൂൾ ഒഫ് പ്യുവർ ആന്റ് അപ്ലൈഡ് സെമിനാർ ഹാളിൽ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിദ്ധ പോളിമർ ശാസ്ത്രജ്ഞരായ ഫ്രാൻസിലെ പ്രൊഫ. ബ്രൂണോ അമേദുരി, പ്രൊഫ. ദിദിയർ റൗക്‌സൽ, റഷ്യൻ ഗവേഷകനായ ഡോ. അലക്‌സി ഡെമിഡെങ്കോ, പ്രൊഫ. നന്ദകുമാർ കളരിക്കൽ, പ്രൊഫ. കെ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രകൃതിദത്ത പോളിമറുകളുടെ ഗവേഷണ സാദ്ധ്യതകൾ, വ്യാവസായിക മേഖലകളിലെ ഉപയോഗം വിപുലപ്പെടുത്തൽ എന്നീ വിഷയങ്ങൾ സെമിനാർ ചർച്ച ചെയ്തു. ഇന്ന് സെമിനാർ സമാപിക്കും.