കോട്ടയം: നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന പള്ളം സമിതിയുടെ ശിവഗിരി തീർത്ഥാടന പദയാത്ര 24 ന് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും.
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ സഹകരണത്തോടെയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. 24ന് ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ. രാജീവ്, കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ എന്നിവർ പ്രസംഗിക്കും. പദയാത്രികരുടെ വ്രതാരംഭം കുറിച്ചുകൊണ്ടുള്ള പീതാംബരദീക്ഷ ചടങ്ങ് 14 ന് പള്ളം (28 എ) ഗുരുദേവക്ഷേത്രാങ്കത്തിൽ നടക്കുമെന്നും മുഴുവൻ പദയാത്രികരും നിർബന്ധമായും വ്രതാരംഭ ചടങ്ങിൽ പങ്കെടുക്കണമെന്നും പദയാത്ര ക്യാപ്ടൻ കെ.കെ. വിജയകുമാർ അറിയിച്ചു.