കടനാട് : കടനാട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ അറുപത് വയസ് കഴിഞ്ഞ വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു കിഴക്കേപറമ്പിൽ നിർവഹിച്ചു. എലിവാലി വാർഡിലെ ശങ്കരൻ ആദ്യകട്ടിൽ ഏറ്റുവാങ്ങി. വിവിധ വാർഡിലെ എല്ലാഗുണഭോക്താക്കൾക്കും നാലായിരം രൂപയോളം വില വരുന്ന കട്ടിലാണ് നൽകുന്നത്. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിലു കൊടൂർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അഡ്വ . ആന്റണി ഞാവള്ളി, സണ്ണി മുണ്ടനാട്ട്, ട്രീസമ്മ ടീച്ചർ, അസിസ്റ്റന്റ് സെക്രട്ടറി റോയി എന്നിവർ പ്രസംഗിച്ചു.