bridge
ചിത്രം. അടിമാലി ഈസ്റ്റേണ്‍ സ്‌കുളിന് സമീപം മണല്‍ പിടയില്‍ പാലത്തിന്റെ അപ്രോച്ച് റോഡില്ലാതെ ഗോവണി ചാരി അക്കര ഇക്കര എത്തുന്നു.

അടിമാലി: കൊച്ചി ധനുഷ്‌കോടി ദേശിയപാതയേയും ഇരുന്നൂറേക്കർ മെഴുകുംചാൽ റോഡനേയും തമ്മിൽ ബന്ധിപ്പിക്കാനായി അടിമാലി ഈസ്റ്റേൺ സ്‌കൂളിന് സമീപം മണൽപ്പടിയിൽ പണിത പാലത്തിന് ഇതുവരെ അപ്രോച്ച് റോഡ് നിർമിച്ചിട്ടില്ല. പാലത്തിൽ ഗോവണി വച്ചാണ് യാത്രക്കാർ അക്കരയ്ക്കും ഇക്കരയ്ക്കും കടക്കുന്നത്. പാലത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും റോഡ് നിർമ്മിക്കാത്തതിനെതിരെ വൻ പ്രതഷേധമാണ് ഉയരുന്നത്. അടിമാലി പഞ്ചായത്തിലെ 16ാം വാർഡുൾപ്പെട്ട പ്രദേശത്ത് നിന്ന് എളുപ്പത്തിൽ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ എത്തച്ചേരാൻ ലക്ഷ്യമിട്ടായിരുന്നു മണൽപ്പടിയിൽ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പക്ഷേ, പാലം പണി കഴിഞ്ഞിട്ടും പാലത്തിനായുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം അനന്തമായി നീളുകയാണ്. നിർമ്മാണത്തിനാവശ്യമായ തുകയുടെ അപര്യാപ്തതയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ലഭിക്കുന്ന സൂചന. ഇപ്പോഴത്തെ സാഹചര്യത്തിൽ സമീപത്തെ സ്വകാര്യ സ്‌കൂളിന്റെ മുറ്റത്തു കൂടിയാണ് സമീപവാസികളുടെ സഞ്ചാരം. വൈകിട്ട് ആറ് മണയോടെ സ്‌കൂൾ ഗേറ്റടച്ചാൽ പിന്നെ കലോമീറ്ററുകൾ ചുറ്റി വേണം ആളുകൾക്ക് വീടുകളിൽ എത്താൻ. വിദ്യാർത്ഥികൾ അടക്കമുള്ളമവർക്കിത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശേഷിക്കുന്ന ജോലികൾ കൂടി അവസാനിപ്പിച്ച് തങ്ങളുടെ യാത്രക്ലേശത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരക്കേറ്റിട്ടും മാറ്റമില്ല

നാട്ടുകാർ യാത്രാ എളുപ്പത്തിനായാണ് പാലത്തിന് മുകളലേക്ക് ഗോവണി ചാരി ഇരുവശങ്ങളലേക്കും പോകുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് കാൽവഴുതി വീണ് വർക്ക്‌ഷോപ്പ് ജീവനക്കാരന് ഗുരുതര പരക്കേറ്റിരുന്നു. എന്നിട്ടും റോഡ് നിർമിക്കുന്നതനോ സമാന്തരസംവിധാനമുണ്ടാക്കുന്നതനോ അധികൃതർ തയ്യാറായിട്ടില്ല.