കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോർപ്പറേറ്റുകൾക്കു വേണ്ടി ഭരണം നടത്തുകയാണെന്ന് ജനപക്ഷം രക്ഷാധികാരി പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. ജനപക്ഷം നേതൃ സംഗമവും കർഷക സെമിനാറും കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

85 ശതമാനം വരുമാനവും ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാണ് ചെലവഴിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് 25000 രൂപയേ പരമാവധി പെൻഷൻ നൽകാവൂ. 60 കഴിഞ്ഞ കർഷകർക്കും പെൻഷൻ നൽകണം കർഷകരും ഇടത്തരക്കാരും നീതിക്കായി തെരുവിലിറങ്ങാതെ മാർഗമില്ല . ഈ ഉപജീവന സമരത്തിന് ജനപക്ഷം നേതൃത്വം നൽകും .

ഇ.കെ.ഹസൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു . ഉമ്മൻമാത്യൂ, പയസ് സ്കറിയ പൊട്ടൻകുളം, ജോൺസൺ കൊച്ചു പറമ്പിൽ എന്നിവർ ക്ലാസ് നയിച്ചു. എസ്.ഭാസ്കര പിള്ള, ജോർജ് വടക്കൻ, ജോർജ് ജോസഫ്, സെബി പാറമുണ്ട, ഇന്ദിര ശിവദാസ് എന്നിവർ പ്രസംഗിച്ചു.