ആർപ്പൂക്കര: പഞ്ചായത്തിൽ നിന്ന് വിധവ പെൻഷൻ, അവിവിഹിതരായ വനിതകൾക്കുള്ള പെൻഷൻ, എന്നിവ വാങ്ങുന്ന 60 വയസിൽ താഴെയുള്ളവർ പുനർവിവാഹിതരല്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം 13നകം പഞ്ചായത്ത് ഓഫീസിൽ നൽകണം. സാക്ഷ്യപത്രത്തിന്റെ മാതൃക പഞ്ചായത്ത് ഓഫീസിലും അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും.