കരിമഠം: ഗുരുധർമ പ്രചരണസഭ കരിമഠം യൂണിറ്റിന്റെ കീഴിലുള്ള ഗുരുദേവക്ഷേത്രത്തിലെ 20ാമത് പ്രതിഷ്ഠാവാർഷികവും ശിവഗിരിതീർത്ഥാടന ലക്ഷ്യപ്രചരണ സമ്മേളനവും നാളെ നടക്കും. രാവിലെ 5ന് ഗുരുമന്ദിരത്തിൽ ഗണപതിഹോമം, 7.30ന് ഗുരുദേവകൃതികളുടെ പാരായണം, 8ന് വിശേഷാൽ പൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവ നടക്കും. 11.30ന് ശിവഗിരിതീർത്ഥാടന ലക്ഷ്യപ്രചരണ സമ്മേളനം മുഹമ്മ വിശ്വഗാജിമഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്യും. സഭ യൂണിറ്റ് പ്രസിഡന്റ് അശോകൻ കരിമഠം അദ്ധ്യക്ഷത വഹിക്കും. ബ്രഹ്മചാരി അസംഗചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. പ്രസന്നൻ കരിമഠം, കെ.കെ. സരളപ്പൻ, ഷിബു മൂലേടം, സി.പി. മനോഹരൻ, ഷൈലജ പൊന്നപ്പൻ, രംഗൻ, കെ.വി. വിനോദ് കുമാർ എന്നിവർ പ്രസംഗിക്കും.