ചങ്ങനാശേരി : ചങ്ങനാശേരി സർക്കിൾ സഹകരണ യൂണിയൻ ഭരണ സമിതി തിരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ മുന്നണിക്ക് ജയം. ആകെയുള്ള 11ൽ 10 സീറ്റ് നേടിയാണ് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചത്. കെ.ആർ പ്രകാശ്, അഡ്വ. ജോസഫ് ഫിലിപ്പ്, സി. സനൽകുമാർ, എ. കെ ബാബു, ജയിംസ് വർഗീസ്, കെ. വി അനീഷ് ലാൽ, അഡ്വ ബെജു കെ. ചെറിയാൻ, രാജൻ ചെറുകാപ്പള്ളിൽ, ബിജു ആന്റണി, പി. ശൈലജകുമാരി എന്നിവരാണ് വിജയിച്ചത്.