അടിമാലി: ജെ.സി.ഐയുടെ 2020 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് നിയുക്ത പ്രസിഡന്റ് സദാശിവന്‍ എടപ്പാട്ടിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 5.30ന് റെയ്‌ഞ്ചേഴ്‌സ് ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ നടക്കും. മുഖ്യാഥിതിയായി സോണ്‍ പ്രസിഡന്റ് മുഹമ്മദ് സാലു, സോണ്‍ ഡയറക്ടര്‍ ശ്രീജിത് ശ്രീധര്‍, സോണ്‍ വൈസ് പ്രസിഡന്റ് അര്‍ജുന്‍ കെ. നായരും പങ്കെടുക്കും.