വൈക്കം: രാഷ്ട്രീയ രംഗത്തും പൊതുപ്രവർത്തനരംഗത്തും കർമ്മനിരതനായി പ്രവർത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു അഡ്വ. വി. വി. സത്യന്റേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് നേതാവും നഗരസഭാ പ്രതിപക്ഷനേതാവുമായിരുന്ന അഡ്വ. വി. വി. സത്യന്റെ സ്മരണ നിലനിറുത്താൻ അഭ്യുദയാകാക്ഷികളും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച വി. വി. സത്യൻ സ്മാരക ട്രസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങളും ലക്ഷ്യങ്ങളും സ്മാരക ട്രസ്റ്റിലൂടെ പ്രാവർത്തികമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. സി. കെ. ആശ എം. എൽ. എ. അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ പി. ശശിധരൻ, അജയ് തറയിൽ, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, ആർ. ചന്ദ്രശേഖരൻ, ഫാ. ബെന്നി പാറേക്കാട്ടിൽ, എൻ. എം. താഹ, മോഹൻ ഡി. ബാബു, പി. പി. സിബിച്ചൻ, പി. വി. പ്രസാദ്, ഇടവട്ടം ജയകുമാർ, വി. മനോമോഹൻ, വിവേക് പ്ലാത്താനത്ത്, എ. സനീഷ് കുമാർ, ജയ്‌ജോൺ പേരയിൽ എന്നിവർ പ്രസംഗിച്ചു.