കോട്ടയം : വിലക്കയറ്റത്തിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. ബോബിൻ , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സതീഷ് ജോർജ് , സാബു ജോസഫ് , അഷ്‌റഫ് പറപ്പള്ളി , സോജോ തോമസ് , റോജൻ മാത്യു , സഞ്ജയ് എസ്.നായർ എന്നിവർ പ്രസംഗിച്ചു.