വൈക്കം: താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) 75ാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ വെച്ചൂർ പഞ്ചായത്ത്തല കുടുംബസംഗമം യൂണിയൻ പ്രസിഡന്റ് വി.ബി ബിനു ഉദ്ഘാടനം ചെയ്തു. ഇടയാഴം രുഗ്മിണി കല്യാണമണ്ഡപത്തിൽ നടന്ന സംഗമത്തിൽ കെ.എം വിനോഭായ് അധ്യക്ഷത വഹിച്ചു. ചെത്തുതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി.എൻ രമേശൻ, ഡി.രഞ്ജിത്കുമാർ, കെ.എ കാസ്‌ട്രോ, ഇ.എൻ ദാസപ്പൻ, പി.ആർ ശശി, വി.എൻ ഹരിയപ്പൻ, കെ.എ രവീന്ദ്രൻ, എം.ജി പവനേഷ് എന്നിവർ പ്രസംഗിച്ചു.