പായിപ്പാട്: ഗ്രാമപഞ്ചായത്തിലെ പുത്തൻകാവ് ദേവിക്ഷേത്രത്തിനു സമീപം പ്രവർത്തിച്ചുവരുന്ന മാവേലിസ്റ്റോർ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു.
മാവേലിസ്റ്റോർ ഉചിതമായസ്ഥലം കണ്ടെത്തി നിലനിറുത്താൻ ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മാവേലിസ്റ്റോർ നിലനിറുത്താൻ ആവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും യോഗം അറിയിച്ചു. മണ്ഡലം പ്രസിഡന്റ സജി ജോൺ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ ലൂക്കാസ് മാമ്മൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് മെമ്പർ വിനുജോബ്, ജില്ലാ സെക്രട്ടറി ജെയിംസ് ജോസഫ്,നിയോജകമണ്ഡലം ഭാരവാഹികളായ എ.എൻ.. സാബുക്കുട്ടൻ, ബേബിച്ചൻ പ്രക്കാട്ട്,
മണ്ഡലം ഭാരവാഹികളായ ഡേവിഡ് ജയിൻ ഗാർഡൻസ്, കെ.സി. ചാക്കോ തോപ്പിൽ, എം.എം. ശശിധരൻ, ജോസഫ് മാത്യൂ,നിഥിൻ ജോർജ്, റ്റോജി കളത്തിപറമ്പിൽ എന്നിവർ പങ്കെടുത്തു.