കറുകച്ചാൽ: ശ്രീനാരായണസേവന വേദിയുടെ ഈ മാസത്തെ കുടുംബസംഗമവും ഡോ. ബി. ആർ. അംബേദ്കർ അനുസ്മരണവും ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് കറുകച്ചാൽ, ചിറക്കൽ, കുന്നക്കാട്ട് ദിലീപ് കുമാറിന്റെ (തമ്പി) ഭവനത്തിൽ നടക്കും. സംഗമത്തിൽ വേദി പ്രസിഡന്റ് പി.ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഡോ. അംബേദ്കർ
അനുസ്മരണപ്രമേയം രക്ഷാധികാരി സി.സി. ചമ്പക്കര അവതരിപ്പിക്കും. ആത്മോപദേശശതകത്തെ ആസ്പദമാക്കി ജ്യോതി ഗിരികുമാർ ക്ലാസ്സ് എടുക്കും. അയോദ്ധ്യപ്രശ്‌ന അവലോകനം എം.കെ. സോമശേഖരൻ നടത്തും. വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സമൂഹപ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും