അടിമാലി: അമ്പഴച്ചാൽ ശ്രീനാരായണ വിദ്യാപീഠം ചാരിറ്റിബിൾ ട്രസ്റ്റിന്റെ കുടുംബ സംഗമവും സംയുക്ത വാർഷിക പൊതുയോഗവും എസ്.എൻ.ഡി.പി യോഗം രാജക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എൻ പബ്ലിക് സ്‌കൂളിൽ നടന്ന യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് കെ.ബി. രാജു അദ്ധ്യക്ഷതവഹിച്ചു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ് പി.എൻ. രാഘവൻ, രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ, അടിമാലി യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, വി.എൻ. സലിം മാസ്റ്റർ, കെ.എൻ. അജയകുമാർ, ജി മിർസ, പി.ഡി. പ്രകാശ്, അജികുമാർ, വി.കെ. ഗോവിന്ദൻ, അരുൺ ചെങ്കല്ലുംമാക്കൽ എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് സെക്രട്ടറി ജി. അജയൻ സ്വാഗതവും ട്രഷറർ സി.ആർ. ഷാജി നന്ദിയും പറഞ്ഞു. തുടർന്ന് പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും പൊതുയോഗത്തിൽ അവതരിപ്പിച്ചു.