വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 12 ന് തുടങ്ങുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ മുന്നോടിയായി 103 ാം ദിവസം നടത്തിയ നാരായണീയ പാരായണത്തിൽ പ്രൊ: ടി. ഗീത മുഖ്യ പ്രഭാഷണം നടത്തി. ചേർത്തല അന്നപൂർണ്ണേശ്വരി നാരായണീയ പാരായണ സമിതിയാണ് 103 ാം ദിവസം പാരായണം നടത്തിയത്. 12 ന് തുടങ്ങുന്ന ഭാഗവത മഹാസത്രത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. പതിനായിരം പേർക്ക് കസേരയിട്ടിരിക്കാവുന്ന പ്ലാറ്റ്‌ഫോം പന്തലിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. പ്രതിദിനം പതിനായിരം പേർക്ക് അന്നദാനം നല്കുന്ന ഊട്ടുപുര പന്തലും നിർമ്മിച്ചു. സത്രത്തിൽ പങ്കെടുക്കാൻ വരുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സത്രവേദിയുടെ സമീപ പ്രദേശങ്ങളിൽ വിപുലമായ സ്ഥല സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.