sathram1

വൈക്കം: ചെമ്മനത്തുകര 113ാം നമ്പർ എസ്. എൻ. ഡി. പി. യോഗം ടി.കെ. മാധവൻ കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി. വി. ബിനീഷ് ഉദ്ഘാടനം ചെയ്തു.
കുടുംബയൂണിറ്റ് ചെയർമാൻ പി. മനീഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് വി. വി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ദീപ ബിജു, വൈസ് പ്രസിഡന്റ് ടി. ആർ. രമേശൻ, കെ. എൻ. മോഹൻ ദാസ്, പി. കെ. വിജയൻ, വി. വേലായുധൻ, വി. വി. കനകാമ്പരൻ, മധു പുത്തൻതറ, അമ്പിക ദിവാകരൻ, ഇ. ടി. രാജപ്പൻ എന്നിവർ പ്രസംഗിച്ചു. വെച്ചൂർ മണിലാൽ ആത്മീയ പ്രഭാഷണം നടത്തി. കുടുംബാംഗങ്ങൾ ചേർന്ന് കലാകായിക മത്സരങ്ങളും ന്യത്തസന്ധ്യയും നടത്തി.