sndp


തലയോലപ്പറമ്പ് : എസ്. എൻ. ഡി. പി യോഗം കെ. ആർ. നാരായണൻ സ്മാരക യൂണിയനിലെ 6010മേവെള്ളൂർ ശാഖയിൽനടന്ന'വയൽവാരം കുടുംസംഗമവും ഗുരുദേവ പ്രഭാഷണ സദസ്സും യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് എസ്. ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി. ടി.സജീവ് അദ്ധ്യക്ഷത വഹിച്ചു.ശിവഗിരി മഠം സന്യാസിനി മാതാ നിത്യചിന്മയി ഗുരുദേവ പ്രഭാഷണം നടത്തി. കെ. ആർ. ജയകുമാർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ യൂണിയൻ കൗൺസിലർ യു.എസ്. പ്രസന്നൻ, യൂത്ത് മൂവേമെന്റ് സെക്രട്ടറി അച്ചു ഗോപി, ശാഖസെക്രട്ടറി അജിത് കാലാക്കൽ, വനിതാ സംഘം പ്രസിഡന്റ് ശാലിനി മോഹൻ, അക്ഷയ് കെ. എന്നിവർ പ്രസംഗിച്ചു.