പാലാ: കെഴുവംകുളത്തെ കൊച്ചുകലാകാരന് നാടിന്റെ അംഗീകാരം.സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്നു വർഷം മൃദംഗത്തിൽ എ ഗ്രേഡ് നേടിയ അഭിജിത്ത് സതീഷിനെ ഡി.വൈ. എഫ്. ഐ. കെഴുവംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം അഭിജിത്തിന് മെമെന്റോ സമ്മാനിച്ചു. കെഴുവംകുളം കീഴുകരകുന്നേൽ സതീഷിന്റെയും സുജാതയുടെയും ഏക മകനാണ് അഭിജിത്ത്. പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണീ മിടുക്കൻ.