അടിമാലി: ആനക്കുളം ഫോറസ്റ്റ് റേഞ്ചിന് പരിധിയിൽ വരുന്ന പാമ്പുംകയം കോഴിയിളകുടിയിൽ കാട്ടാനക്കൂട്ടമെത്തി ആദിവാസി കുടിലുകൾ തകർത്തു. മനു ഭാസ്‌കരൻ, സുധീഷ് രാജു, ബാബു പഞ്ചാമ്മണി എന്നിവരുടെ കുടിലുകളാണ് തകർത്തത്. കഴിഞ്ഞ ആറിനാണ് മൂന്ന് ആനകൾ ട്രഞ്ച് കടന്ന് കുടിയിലെത്തിയത്. തുടർന്ന് കൂടെയുണ്ടായിരുന്ന കുട്ടിയാന ട്രഞ്ചിൽ അകപ്പെട്ടു. ട്രഞ്ചിൽ നിന്ന് പിന്നീട് കുട്ടിയാനയെ കയറ്റി കുടിയിൽ രണ്ട് ദിവസം നിലയുറപ്പിച്ച് ഏഴ് കുടിലുകൾ തകർക്കുകയായിരുന്നു.