അടിമാലി: കേരള ബാങ്ക് രൂപീകരണത്തിന്റെ ജില്ലാ തല ആഘോഷ പരിപാടികള്‍ ഇന്ന് അടിമാലിയില്‍ നടക്കും. കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ആഡിറ്റോറിയത്തില്‍ രാവിലെ 10ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.