പാലാ: ടൂ വീലർ ഫാൻസിഡ്രസ് മത്സരത്തിൽ മുക്കുവനും ഭൂതവും അവതരിപ്പിച്ച ജയ്‌സൺ തച്ചാമ്പുറം ആൻഡ് ജോസി തയ്യിൽ(ഗ്ലോബൽ ബ്രൈറ്റ് അക്കാഡമി പാലാ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉയിർപ്പ് അവതരിപ്പിച്ച ബിബിൻ ബിജോയ് ആൻഡ് ടീം പാലാ രണ്ടാം സ്ഥാനവും തൃലോകരാജ്ഞി അവതരിപ്പിച്ച് ആന്റോ പി ആന്റണി കടപ്ലാമറ്റത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.