ചങ്ങനാശേരി: മലയാളം സർവ്വകലാശാലയിൽ നിന്നും ഡിലിറ്റ് ബിരുദം നേടിയ ഡോ.സ്‌കറിയ സക്കറിയയെ പെരുന്ന പ്രതീക്ഷ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി.എ ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രൊഫ. പെരുന്ന വിജയൻ അനുമോദന പ്രസംഗം നടത്തി.