ചങ്ങനാശേരി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 29-ാം ഫ്രീ കാർ കെയർ ക്ലിനിക് ആരംഭിച്ചു. ഡിസംബർ 6 മുതൽ 15വരെയാണ് ക്ലിനിക്ക്.എം.ജി.എഫ് ഹ്യുണ്ടായ് ചങ്ങനാശേരി ഷോപ്പിൽ ക്ലിനിക്കിന്റെ ഉദ്ഘാടനം കുറിച്ചി ഗ്രാമപഞ്ചായത്ത് മെമ്പർ ബി.ആർ. മഞ്ജീഷ് നിർവഹിച്ചു. ആർട്ടിസ്റ്റ് ആർ. ശ്രീരാജിന്റെ കാരിക്കേച്ചർ പ്രദർശനം നടത്തി. മാനേജർ ധനീഷ് പി ആർ, ഡോൺ തോമസ്, ഉമ്മൻകുര്യൻ, അരുൺ, ലാൽകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.