സൗത്ത് പാമ്പാടി: ചേനേപ്പറമ്പിൽ സി. എം ജേക്കബിന്റെ (റിട്ട. ഹെഡ്മാസ്റ്റർ സി. എം. എസ്. എൽ പി. സ്‌കൂൾ നെന്മല) ഭാര്യ പി. സി. ഏലിയാമ്മ (86, റിട്ട. അദ്ധ്യാപിക പി വി സ് എച്ച് എസ് എസ് പാമ്പാടി) നിര്യാതയായി. സംസ്‌കാരം നാളെ 10 ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. പുതുപ്പള്ളി പാളിയിൽ കുടുംബാംഗമാണ്. മക്കൾ: ഉഷ (റിട്ട. അദ്ധ്യാപിക, എം. ജി. എം എൻ. എസ്. എസ്. എച്ച്. എസ്. എസ് . എസ്സ്. ളാക്കാട്ടൂർ), ഷീജ (അദ്ധ്യാപിക, സെന്റ് തോമസ് എച്ച് എസ് സൗത്ത് പാമ്പാടി), ഷിജി (യു. എസ്. എ), ഷിനോ (ഇൻഫോസിസ്, തിരുവനന്തപുരം). മരുമക്കൾ: കങ്ങഴ വൈലപ്പള്ളിൽ പരേതനായ വി. ജെ. ജേക്കബ് , കളത്തിൽപടി കൊച്ചുപറമ്പിൽ സജൻ തോമസ് (ട്രാവൻകൂർ സിമന്റ്‌സ്, നാട്ടകം), അങ്കമാലി മാവേലി തുണ്ടിയിൽ ബിജു തോമസ് (യു. എസ്. എ), മാങ്ങാനം ആര്യാട്ടുപറമ്പിൽ സൂസൻ ( ഇൻഫോസിസ്, തിരുവനന്തപുരം).