കുഴിമറ്റം: എസ്.എൻ.ഡി.പി യോഗം കുഴിമറ്റം ശാഖയിൽ ശ്രീനാരായണ തീർത്ഥർ സ്വാമി ജയന്തി ആഘോഷവും പാദുക ഘോഷയാത്രയും നാളെ നടക്കും. രാവിലെ വിശേഷാൽ പൂജയും പാരായണവും. വൈകിട്ട് അഞ്ചിന് തീർത്ഥർ സ്വാമികളുടെ പാദുകം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര, ശാഖാ അങ്കണത്തിൽ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ആറരയ്‌ക്ക് ഘോഷയാത്ര. തുടർന്ന് കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ ഘോഷയാത്ര എത്തിയ ശേഷം കാർത്തിക ദീപ പ്രകാശനം. രഥ ഘോഷയാത്രക്ക് ശാഖാ പ്രസിഡന്റ് എൻ.ഡി ശ്രീകുമാർ, വൈ.പ്രസിഡന്റ് പി.മാധവൻ, സെക്രട്ടറി പി.കെ വാസു എന്നിവർ നേതൃത്വം നൽകും.