ചങ്ങനാശേരി: എ.സി കനാൽ ചങ്ങനാശേരി മുതൽ പള്ളാത്തുരുത്തി വരെ പൂർണ്ണമായും തുറക്കുക, മനയ്ക്കച്ചിറ ടൂറിസം പുനരുജ്ജീവിപ്പിക്കുക, തോടുകളുടെയും ആറുകളുടെയും ആഴം വർദ്ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നാളെ ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി അർക്കാലിയ ഹോട്ടലിൽ കുട്ടനാട് ചങ്ങനാശേരി താലൂക്കുകളിലെ ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ കക്ഷി ഭാരവാഹികൾ, ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികൾ, വിവിധ പാടശേഖരസമിതി ഭാരവാഹികൾ, കർഷകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ആശയവിനിമയ സമഗ്ര ചർച്ചാ സംഗമം സംഘടിപ്പിക്കുമെന്ന് എ.സി കനാൽ സംരക്ഷണസമിതി കൺവീനർമാരായ ജിജി പേരകശ്ശേരി, ലാലി ഇളപ്പുങ്കൽ, കോ-ഓർഡിനേറ്റർ ഔസേപ്പച്ചൻ ചെറുകാട് എന്നിവർ അറിയിച്ചു. സി.എഫ് തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.