തൃക്കൊടിത്താനം : ക്ഷേത്രങ്ങളെ സർക്കാർ സ്ഥാപനങ്ങൾ പോലെ കാണാൻ കഴിയില്ലെന്നും ആത്മീയ കേന്ദ്രങ്ങളാണെന്നും
തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ മഹോത്സവത്തോട് അനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. ക്ഷേത്രജീവനക്കാർ ഭക്തജനങ്ങളോട് മാന്യമായി സഹകരിക്കണം. ഭക്തർക്ക് സമാധാനവും സന്തോഷവും ലഭിക്കുന്നത് ക്ഷേത്രങ്ങളിൽ വരുമ്പോഴാണ്. ആർഭാടങ്ങൾ ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തണം എന്നും അദ്ദേഹം പറഞ്ഞു. ഉപദേശകസമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗം അഡ്വ.കെ.എസ് രവി, അസി.കമ്മിഷണർ മുരാരി ബാബു , കവി ഒ.എസ്. ഉണ്ണികൃഷ്ണൻ, സജികുമാർ തിനപറമ്പിൽ, മധുസൂദനൻ ജി. സോപാനം പ്രസാദ് പുലിയുർ, സജീവ് പുലിയൂർ, പി.സി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.