വെളിയന്നൂർ: മാതൃക മൃഗ സംരക്ഷണ ഗ്രാമ പദ്ധതിയുടെ ഉദ്ഘാടനംഇന്ന് 3 നു വെളിയന്നൂർ മദർ തെരേസ ഓഡിറ്റോറിയത്തിൽ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിർവഹിക്കും. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും ഗോസമൃദ്ധി പ്ലസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിമല ദിവാകരൻ കർഷകരെ ആദരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ശോഭനാരായണൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, സജേഷ് ശശി, വത്സ രാജൻ, തങ്കമണി ശശി രാജു ജോൺ, എന്നിവർ പ്രസംഗിക്കും.