വൈക്കം: താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ മറവൻതുരുത്ത് പഞ്ചായത്ത് തല കുടുംബസംഗമം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.ബി ബിനു ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കുടുംബസംഗമം നടത്തിയത്. കുലശേഖരമംഗലം എൻ.ഐ.എം യു.പി സ്‌കൂൾ ഹാളിൽ നടത്തിയ സംഗമത്തിൽ യൂണിയൻ ജോയിന്റ് സെക്രട്ടറി കെ.എ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ രമേശൻ, കെ.നാരായണൻ, ബി.രാജേന്ദ്രൻ, പി.ജി കുഞ്ഞുമോൻ, വി.എൻ ഹരിയപ്പൻ, എം.കെ അപ്പുക്കുട്ടൻ, പി.ജി ജയചന്ദ്രൻ, മനു സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിച്ചു.