കോട്ടയം: സവാള വില ഉയർന്നതോടെ ഇറച്ചിക്കോഴി വിലയും വിൽപനയും കുറഞ്ഞു. ഇന്നലെ ചില്ലറ വിപണിയിൽ ഒരു കിലോ സവാളയ്ക്ക് 160 രൂപയുള്ളപ്പോൾ കോഴിയിറച്ചിക്ക് 95 രൂപയായിരുന്നു വില.
പ്രതിദിനം 20 ലക്ഷം കിലോ കോഴിയിറച്ചി വിറ്റിരുന്നെങ്കിൽ 15– 16 ലക്ഷം കിലോ ആയി കുറഞ്ഞതായാണ് ആൾ കേരള പൗൾട്രി ഫെഡറേഷന്റെ കണക്ക്. ഒരു കിലോ ചിക്കൻ കറിയാക്കാൻ മുക്കാൽ കിലോ വരെ സവാളയും അതിനനുസരിച്ച് ചെറിയ ഉള്ളിയും വേണമെന്നിരിക്കെ കുടുംബ ബഡ്ജറ്റുകളിലും ചിക്കൻ കറിക്ക് സ്ഥാനമില്ലാതായി. കോഴി മൊത്ത വിതരണക്കാർ സ്റ്റോക്ക് എടുക്കുന്നതും കുറച്ചു. ഇങ്ങനെ പോയാൽ ക്രിസ്മസ് വിപണിയിലും സവാള വില്ലനാകുമെന്ന ആശങ്കയും കോഴിക്കച്ചവടക്കാർക്കുണ്ട്.
സവാളയ്ക്ക് - 160
കോഴിയ്ക്ക് - 95
സവാളയില്ലാത്തതിനാൽ കോഴി വില വൻതോതിൽ ഇടിഞ്ഞു
ഒരു കിലോ ഇറച്ചിക്കറിയ്ക്കു വേണ്ടത് മുക്കാൽ കിലോ സവാള
ചിക്കൻവിൽപ്പന നാലിലൊന്നായെന്ന് പൗൾട്രി ഫെഡറേഷൻ
ക്രിസ്മസ് വിപണിയെയും വിൽപ്പന ബാധിക്കുമെന്ന് ആശങ്ക
'പൗൾട്രി മേഖലയിൽ കച്ചവടം ഗണ്യമായി ഇടിഞ്ഞു. നവംബർ അവസാന വാരം നടന്നതിന്റെ 60% കച്ചവടം മാത്രമാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്തുണ്ടായത്. ഉള്ളിവില ചിക്കൻ വിലയേക്കാൾ ഉയർന്നതോടെ ഹോട്ടലുകളിലേയ്ക്കുള്ള ചിക്കൻ വിൽപനയാണ് പ്രധാനമായും മേഖലയെ പിടിച്ചു നിർത്തുന്നത്.
എസ്.കെ.നസീർ, സംസ്ഥാന ജനറൽ സെക്രട്ടറി, ഓൾ കേരള പൗൾട്രി ഫെഡറേഷൻ