വൈക്കം : ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 12 മുതൽ 22 വരെ നടക്കുന്ന മുപ്പത്തിയേഴാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന്റെ പാലുകാച്ചൽ, കലവറ നിറയ്ക്കൽ ചടങ്ങുകൾ നാളെ നടക്കും.
രാവിലെ 10ന് പാലുകാച്ചൽ ചടങ്ങ് വൈക്കം മുട്ടസ്സുമന ശ്രീകുമാർ നമ്പൂതിരിയും കലവറ നിറയ്ക്കൽ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലനും നിർവ്വഹിക്കും. തുടർന്ന് സത്രത്തിന്റെ അന്നദാനത്തിനു വേണ്ട പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ സമർപ്പിക്കും. അന്നദാനത്തിനുളള ദ്റവ്യ സമർപ്പണം ശ്രേഷ്ഠമായാണ് കരുതുന്നത്. ഇരുപത്തിയയ്യായിരത്തിലധികം പേർക്കാണ് എല്ലാ ദിവസവും ഭക്ഷണം തയ്യാറാക്കുന്നത്.