വൈക്കം : ഐപ്സോ വൈക്കം മണ്ഡലം സമ്മേളനം നാളെ വൈകിട്ട് 3ന് വ്യാപാരഭവനിൽ നടക്കും.
സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് രാജൻ അക്കരപ്പാടം അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ.ചന്ദ്രബാബു എടാടൻ സ്വാഗതം പറയും. 4ന് പ്രളയത്തിന്റെ ഉറവിടങ്ങൾ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാർ എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം അഡ്വ.പി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം പി.സുഗതൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ.അനിൽകുമാർ വിഷയാവതരണം നടത്തും.