വൈക്കം : നഗരസഭയിൽ നിന്നും തൊഴിൽ രഹിതവേതനം കൈപ്പറ്റുന്നവർ ആധാർ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ സ്വയം സാക്ഷിപ്പെടുത്തിയ പകർപ്പ്, കുടുംബ വാർഷികം വരുമാനം തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം മറ്റ് ആവശ്യരേഖകൾ സഹിതം അർഹത പരിശോധനയ്ക്കായി 16, 17 എന്നീ തീയതികളിൽ നഗരസഭ ഓഫീസിൽ നേരിട്ട് ഹാജരാകണം. ബാങ്ക് അക്കൗണ്ട് ഹാജരാക്കാത്തവർക്ക് തുടർന്ന് തൊഴിൽരഹിത വേതനം ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.