m

പാലാ: തടിമില്ലിലെ കൂലിപ്പണിക്കിടയിലും തച്ചേട്ട് മോഹനൻ ശരീര സൗന്ദര്യ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.അത് 10 വർഷം മുമ്പുള്ള കഥ. ഇപ്പോൾ സമ്മാനങ്ങൾക്കു പകരം ഈ ശരീരം 52കാരനായ മോഹനന് നൽകുന്നത് തീരാവേദനയാണ് ; ക്യാൻസറിന്റെ രൂപത്തിൽ !. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം രണ്ടര സെന്റിലെ കൊച്ചു വീട്ടിൽ രണ്ട് പെൺമക്കൾക്കൊപ്പം കഴിയുന്ന മോഹനൻ രോഗത്തോടും ജീവിതത്തോടും കടത്തോടും മല്ലടിക്കുകയാണിപ്പോൾ. ഭാര്യ കുമാരി ഹൃദയാഘാതത്തെ തുടർന്ന് 5 വർഷം മുമ്പ് മരിച്ചു. തനിക്കും കൂടി രോഗം പിടിപെട്ടതോടെ ഇരുപതും, പതിനേഴും വയസ്സുള്ള പെൺമക്കളുടെ ഭാവിയോർത്തും ഇദ്ദേഹത്തിന് ആധിയായി. ആകെയുള്ള രണ്ടര സെന്റും വീടും പണയപ്പെടുത്തിയ തുകയും ഉദാരമതികളുടെയും സുഹൃത്തുക്കളുടെയും സഹായവും കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടന്നത്. ഇനിയും ഭീമമായ തുക തുടർ ചികിത്സയ്ക്കു വേണം. ഇതിനായി മോഹനനും സുഹൃത്തുക്കളും കാരുണ്യമതികളുടെ മുമ്പിൽ കൈ നീട്ടുകയാണ്. മോഹനന്റെ പേരിൽ പാലാ ഫെഡറൽ ബാങ്കിൽ 10970100243130 ( ഐ.എഫ്.എസ്.സി കോഡ്: FDRL0001097) എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. സുഹൃത്തുക്കൾ മോഹനന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. മോഹനന്റെ ഫോൺ നമ്പർ: 8606818523