villa

കോട്ടയം: പ്രളയ ദുരിതാശ്വാസ സഹായമായി പതിനായിരം രൂപ അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ചെങ്ങളം വില്ലേജ് ഓഫിസിലേയ്‌ക്ക് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി സന്തോഷ് കുമാർ സമരം ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാർ, ജനറൽ സെക്രട്ടറി നീണ്ടൂർ മുരളി, ചെങ്ങളം രവി, വി.എ വർക്കി, പഞ്ചായത്ത് അംഗങ്ങളായ റെയ്ച്ചൽ ജേക്കബ്, തൽഹത്ത് അയ്യൻകോയിക്കൽ, ഒ.എൻ സുരേഷ്, മായ മുരളി, ദീപ്‌തി സത്യൻ, അനിൽ മലരിക്കൽ, ലിജോ പാറെക്കുന്നുംപുറം, മുരളി കൃഷ്ണൻ, സക്കീർ ചങ്ങംപള്ളി, സുമേഷ് കാഞ്ഞിരം, സതീഷ് ഫിലിപ്പ്, ബോബി മണലേൽ, രമേശ് ചിറ്റക്കാട്ട്, എം.എ വേലു, അജാസ് തച്ചട്ട്, രാജേന്ദ്രൻ പള്ളിത്താഴെ, അൻവർ പാഴൂർ, പി.കെ തോമസ്, ഷുക്കൂർ വട്ടപ്പള്ളി, അനീഷ് കെ തമ്പി, അഹമ്മദ് കബീർ, അജി കോട്ടയ്ക്കൽ, പുരുഷോത്തമൻ പള്ളിത്താഴെ, സുകുമാരൻ തുണ്ടിയിൽ, വി.ടി തോമസ് എന്നിവർ പ്രസംഗിച്ചു. പ്രളയ ദുരിതാശ്വാസ സഹായമായ 10000 രൂപ ഉടൻ വിതരണം നടത്തുക, വീടുകൾക്ക് നാശനഷ്ടം സംഭവിച്ച മുഴുവൻ ആളുകൾക്കും അടിയന്തരമായി ധനസഹായം അനുവദിക്കുക, സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കുക, വില്ലേജ് ഓഫീസിലെ സേവനങ്ങളുടെ കാല താമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തിയത്.