mg-university-info
mg university info

ക്രിസ്മസ് അവധി

സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകൾക്ക് 21 മുതൽ 29 വരെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.എ. മ്യൂസിക് വീണ സി.ബി.സി.എസ്. (കോർ/ഓപ്പൺ കോഴ്‌സ് റഗുലർ), സി.ബി.സി.എസ്.എസ്. (റീഅപ്പിയറൻസ്/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 10, 11 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും.

ഒന്നാം സെമസ്റ്റർ എം.എസ്‌സി ബയോകെമിസ്ട്രി സി.എസ്.എസ് (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി (സി.എസ്.എസ്. 2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) നവംബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ വിവിധ കോളേജുകളിൽ നടക്കും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്റ്റർ ബി.എ. സി.ബി.സി.എസ്. (പ്രൈവറ്റ് 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

റിസർച്ച് അസിസ്റ്റന്റ്

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് അസിസ്റ്റന്റുമാരെ മൂന്നുമാസത്തേക്ക് നിയോഗിക്കുന്നതിന് 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ വാക് ഇൻഇന്റർവ്യൂ നടത്തും.