വൈക്കം : ഉദയനാപുരം ക്ഷേത്രത്തിലെ തൃക്കാർത്തിക വിളക്കിന്റെ മുന്നോടിയായുള്ള കുലവാഴ പുറപ്പാട് വടക്കേമുറി, പടിഞ്ഞാറെ മുറി, തെക്കേമുറി, ഇരുമ്പൂഴിക്കര എൻ.എസ്.എസ്.കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടന്നു. പുറപ്പാടിന് കെ.എസ്.രാജശേഖരൻ നായർ, രാജേഷ് രതീഷ്, രാജേന്ദ്രൻ നായർ, കെ.രാജശേഖരൻ നായർ, വി.ആർ.സി.നായർ, അശോക് ബി.നായർ, മനോജ്, വിജയകുമാർ, വേലുക്കുട്ടി നായർ, വിക്രം നായർ, രവികുമാർ, അയ്യേരിൽ സോമൻ തുടങ്ങിയവർ നേതൃത്വം നല്കി.