കോട്ടയം: നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാഗമ്പടത്തെ നഗരസഭ ജൂബിലി പാർക്ക് 26 ന് തുറന്നു നൽകും. അറ്റകുറ്റപണികൾക്കായി നാലു വർഷമായി നഗരസഭ പാർക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽപ്പെടുത്തിയാണ് ജൂബിലി പാർക്ക് നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

പാർക്ക് തുറക്കുന്നതിനോടനുബന്ധിച്ച് 26 മുതൽ പുതുവർഷ ദിനം വരെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരിപാടികൾ ഫെസ്റ്റിവലിൽ അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 16ന് വൈകിട്ട് നാലരയ്‌ക്ക് കളക്ടറേറ്റിൽ നടക്കും. ഇന്നലെ നടന്ന യോഗത്തിൽ നഗരസഭ അദ്ധ്യക്ഷ ഡോ. പി.ആർ. സോന, കൗൺസിലർ സാബു പുളിമൂട്ടിൽ, എ.ഡി.സി ജനറൽ ജി. അനീസ്, അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.

ആകെ ചിലവ് - 2.07 കോടി

എം.എൽ.എ ഫണ്ട് - 1.62 കോടി

നഗരസഭ വിഹിതം - 45 ലക്ഷം

മൂന്നു കോടിയുടെ ശില്പം സൗജന്യമായി നൽകി

ശിൽപ്പി കെ.എസ്. രാധാകൃഷ്‌ണനാണ് പാർക്കിന് ശില്‌പങ്ങൾ നിർമ്മിച്ച് നൽകിയത്. മൂന്നു കോടി രൂപ ചിലവു വരുന്ന ശിൽപ്പങ്ങൾ സൗജന്യമായാണ് അദ്ദേഹം നിർമിച്ചു നൽകിയത്.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ