കോട്ടയം: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവാക്കൾക്കായി പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഹെവി മോട്ടോർ ഡ്രൈവിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുടെ പരിധിയിൽ താമസിക്കുന്ന 18നും 45നും ഇടയിൽ പ്രായവും എട്ടാം ക്ലാസ് യോഗ്യതയുമുളളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ ബാഡ്‌ജോടുകൂടി എൽ.എം.വി. ലൈസൻസുണ്ടായിരിക്കണം. വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പ് സഹിതം അതത് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ 20നകം അപേക്ഷ നൽകണം. ഫോൺ: 04828 202751