തൃക്കൊടിത്താനം: മഹാക്ഷേത്രത്തിലെ ദീപ നാളെ പുലർച്ചെ 5ന്. 251 ശരകൂടങ്ങളാണ് ഒരുവർഷം ദീപയ്ക്ക് അഗ്‌നിയിൽ ജ്വലിപ്പിക്കുന്നത്. ഊരാണ്മക്കാരായ മൂന്നില്ലത് ബ്രാഹ്മണരാണ് ശരകൂടങ്ങൾക്ക് അഗ്‌നി ജ്വലിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, വൈകിട്ട് 6ന് കൊട്ടിപ്പാടിസേവ, 6.45ന് സേവ, 7ന് കാർത്തികദീപം, 9.30ന് വിശേഷാൽ ദീപാരാധന, 10.30ന് സംഗീതസദസ്സ്, 12.30ന് ബാലെ-ജഡാമകുടം. പുറപ്പാട് ആരമല ശിവക്ഷേത്രത്തിലേക്ക്. 1.30ന് പനച്ചിക്കലേറ്റം, 2ന് ചാടിക്കൊട്ട്, 3.00ന് മുരിയൻകുളങ്ങരയിലേക്ക് എഴുന്നള്ളത്ത്. 4ന് തിരിച്ചെഴുന്നള്ളത്ത്. 5ന് ദീപ. രാവിലെ 10ന് ആറാട്ട്.
ഐതിഹ്യം ഇങ്ങനെ...
പഞ്ചപാണ്ഡവരിൽ സഹദേവനൊഴികെ നാലു പേർക്കും ഇഷ്ടപ്പെട്ട ശ്രീകൃഷ്ണവിഗ്രഹം ആരാധനയ്ക്കായി ലഭിച്ചു. ആരാധനാവിഗ്രഹം ലഭിക്കാത്തതിൽ ദു:ഖിതനായ സഹദേവൻ അഗ്‌നികുണ്ഡം തീർത്ത് അതിൽ ചാടി ആത്മാഹൂതി നടത്താൻ തീരുമാനിച്ചു. അഗ്‌നികുണ്ഠത്തിനു പ്രദക്ഷിണം വെച്ച് ചാടാനൊരുങ്ങുന്ന സമയത്താണ് അഗ്‌നിയിൽനിന്നും നാരായണ വിഗ്രഹം ലഭ്യമാകുന്നത്. ഈ നാരായണവിഗ്രഹം സഹദേവനാൽ പ്രതിഷ്ഠിതമായി. അങ്ങനെയാണ് അത്ഭുത നാരായണമൂർത്തിയെന്ന് വിശേഷിപ്പിക്കുന്നത്. ഈ ചടങ്ങാണ് ദീപസ്മരണയായി ക്ഷേത്രത്തിൽ നടന്നുപോരുന്നത്.