vyshnavabhavanam

തൃക്കൊടിത്താനം: വൈഷ്ണവം ഭവനപദ്ധതയുടെ ഭാഗമായി മഹാക്ഷേത്ര ഉപദേശകസമിതിയുടെ ചുമതലയിൽ വിജയസദനത്തിൽ ശശീന്ദ്രകുമാറിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. അടുത്തുതന്നെ താക്കോൽദാനം നടത്താൻ കഴിയുമെന്ന് ക്ഷേത്രോപദേശകസമിതി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ. വാസുവും, ബോർഡംഗം അഡ്വ. കെ.എസ്. രവിയും ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണ മേനോൻ, സെക്രട്ടറി സജികുമാർ തിനപ്പറമ്പിൽ എന്നിവർക്കൊപ്പം ഭവനസന്ദർശനം നടത്തി. മാതൃകാപരമായ പ്രവർത്തനമാണ് തൃക്കൊടിത്താനം മഹാക്ഷേത്ര ഉപദേശകസമിതി നടത്തിവരുന്നതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.