ചിറക്കടവ് : ഗ്രാമപഞ്ചായത്തിൽ നിന്ന് വിധവ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ വാങ്ങുന്ന 60 വയസിൽ താഴെയുള്ളവർ പുനർവിവാഹം, വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. ഗസറ്റഡ് ഓഫീസർ, വില്ലേജ് ഓഫീസറിൽ കുറയാത്ത റവന്യൂ ഉദ്യോഗസ്ഥൻ എന്നിവരുടേതാകണം സാക്ഷ്യപത്രം.