അടിമാലി.:അടിമാലി പണിക്കൻ കുടി റൂട്ടിൽ സർവ്വീസ് നടത്തുന്ന സെന്റ് മേരീസ് ബസ്സിലെ ജീവനക്കാരെആറംഗ സംഘം അക്രമിച്ചു. തെളളിത്തോട് നെല്ലുവേലിൽ ബിനു സ്‌കറിയ ( 40 ), പാറത്തോട് കരിമ്പനയിൽ അജിത് കെ തങ്കപ്പൻ (34) എന്നിവർക്ക് നേരെയാണ് ബസ് സ്റ്റാൻഡിൽ വെച്ച് ആക്രമണ ഉണ്ടായത്. സാരമായി പരിക്കേറ്റ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.