പാലാ: മീനച്ചിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുതിയ സമുച്ചയത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ 13ന് രാവിലെ 11ന് നിർവഹിക്കും. മാണി സി കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കളക്ടർ പി.കെ സുധീർ ബാബു, ഡോ.ജോയ് ഇളമൺ (കില ഡയറക്ടർ), എം.പി അജിത് കുമാർ ( പഞ്ചായത്ത് അസി. ഡയറക്ടർ), ബിനുജോൺ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ), ടെസ്സ് പി മാത്യൂ (ജില്ലാ പ്ലാനിംഗ് ഓഫീസർ), പെണ്ണമ്മതോമസ് (ജില്ലാ പഞ്ചായത്ത് മെമ്പർ), ബെറ്റിറോയി (ജില്ലാ പഞ്ചായത്ത് മെമ്പർ),ജോസ് പ്ലാക്കൂട്ടം (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ഷിബു പൂവേലിൽ (മീനച്ചിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹ്യരാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. 1കോടി 60 ലക്ഷം രൂപ മുതൽ മുടക്കിയാണ് ഏകദേശം 6000 സ്‌ക്വയർ ഫീറ്റ് വരുന്ന ഓഫീസ് സമുച്ചയം പൂർത്തീകരിച്ചത്.