കുറുമ്പനാടം: തേക്കുംകാട്ടിൽ ആന്റണി ജേക്കബ് (ജോയിച്ചൻ, 76, റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: റോസമ്മ ആന്റണി (ലീലാമ്മ) ചങ്ങനാശ്ശേരി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി അനിൽ (യു.കെ.), റോൻസി ആന്റണി (അദ്ധ്യാപിക, സെന്റ് മേരീസ് ജി. എച്ച്. എസ്. അതിരമ്പുഴ). മരുമക്കൾ: അനിൽ തൊണ്ടിയിൽ (യു. കെ). റോണി വർക്കി (മലയാള മനോരമ, കോട്ടയം). സംസ്ക്കാരം നാളെ 2.30 ന് കുറുമ്പനാടം അസംപ്ഷൻ പള്ളിയിൽ.