വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് 13ാം വാർഡിലെ അമ്പലം കുടിവെള്ള പദ്ധതിയുടെ മൂന്നാംഘട്ടം പഞ്ചായത്ത് മെമ്പർ വി.എൻ. മനോജ് ഉദ്ഘാടനം ചെയ്തു. പദ്ധതി കമ്മറ്റി കൺവീനർ മോഹനൻ നായർ വഴിപ്ലാക്കൽ അദ്ധ്യക്ഷനായി. കെ.ജി. ദിനേശ് കുമാർ, മുരളിധരൻ നായർ പുതുപ്പറമ്പിൽ, വിജയകുമാർ പുന്നാംപതാലിൽ തുടങ്ങിയവർ സംസാരിച്ചു.